NEWS
കൈയ്യില്‍ ആയുധങ്ങളുമായി വീട്ടില്‍ അതിക്രമിച്ചു കയറി; കോഴിക്കോട് നിന്നും 21 കാരനെ തട്ടിക്കൊണ്ടുപോയി
17/05/2025 08:54 PM IST
സണ്ണി ലുക്കോസ്
കോഴിക്കോട് : കോഴിക്കോട് കൊടുവള്ളിയില്‍ യുവാവിനെ തട്ടിക്കൊണ്ട് പോയതായി പരാതി. കിഴക്കോത്ത് പരപ്പാറ ആയിക്കോട്ടില്‍ അനൂസ് റോഷനെയാണ് (21) തട്ടിക്കൊണ്ടുപോയത്.ആയുധങ്ങളുമായി കാറില്‍ എത്തിയ സംഘമാണ് വീട്ടില്‍ നിന്നും യുവാവിനെ തട്ടിക്കൊണ്ടു പോയത്. കെ എല്‍ 65 എല്‍ 8306 എന്ന നമ്പര്‍ കാറിലാണ് അക്രമികള്‍ എത്തിയത്. പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. അനൂസ് റോഷന്റെ സഹോദരന്‍ വിദേശത്താണ്. സഹോദരന് ചില സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നുവെന്നും അതാണോ ഈ തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്നും വീട്ടുകാര്‍ക്ക് സംശയമുണ്ട്.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











